എം.ബി.രാജേഷിന് സ്പീക്കറുടെ റൂളിങ്; സഭയിൽ ചിരിപടര്‍ത്തി പരാമര്‍ശം; വിഡിയോ
Mail This Article
×
തിരുവനന്തപുരം∙ സഭയില്‍ ചിരിപടര്‍ത്തി മുന്‍ സ്പീക്കറെ നിയന്ത്രിക്കാനുള്ള സ്പീക്കറുടെ ശ്രമം. മന്ത്രി എം.ബി.രാജേഷിന്‍റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ ഇടപെടല്‍ സഭാംഗങ്ങളില്‍ ചിരിപടര്‍ത്തി. മുന്‍പ് ഷംസീറിന്‍റെ പ്രസംഗം നീളുമ്പോള്‍ കര്‍ശന നിലപാട് എടുത്തിരുന്ന സ്പീക്കറായിരുന്നു എം.ബി.രാജേഷ്.
അതേസമയം, പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന്മേൽ നിയമസഭയിൽ ബഹളം. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്തിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതു നീണ്ടതോടെ സർവകലാശാല നിയമ ഭേദഗതി ബിൽ ചർച്ചയടക്കം വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു.
English Summary: Speaker Ruling to MB Rajesh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.