ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ ആഥിത്യം വഹിക്കുന്ന ജി 20 സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രപതി ഭവനിൽ നടത്തിയ സർവകക്ഷിയോഗത്തിനിടെ നേതാക്കളെ ഹസ്തദാനം ചെയ്ത്, കുശലം ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാർജുൻ ഖർഗെ, സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളോട് കുശലാനേഷ്വണം നടത്തിയ പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൈ ചേർത്തുപിടിച്ചു. ഓരോ നേതാക്കളുടെയും അടുത്തെത്തിയാണ് പ്രധാനമന്ത്രി സൗഹൃദം പുതുക്കിയത്. ഇതിനിടെ പ്രധാനമന്ത്രിക്കു മുന്നിൽ, അരവിന്ദ് കേജ്‌രിവാൾ കൈകൂപ്പി നിൽക്കുന്ന ചിത്രം വൈറലായി. 

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @AMISHDEVGAN)
മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @AMISHDEVGAN)

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്‌നായിക്, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ (എഎപി) അരവിന്ദ് കേജ്‌രിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, തെലുങ്ക് ദേശം പാർട്ടി (ടിഡിപി) നേതാവ് എൻ.ചന്ദ്രബാബു നായിഡു, കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ.മാണി എന്നിവരുൾപ്പെടെ വിവിധ പാർട്ടി നേതാക്കളും മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

സീതാറാം യച്ചൂരിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @AMISHDEVGAN)
സീതാറാം യച്ചൂരിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @AMISHDEVGAN)

മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) തലവനുമായ എച്ച്.ഡി.ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, രാജ്‌നാഥ് സിങ്, എസ്.ജയ്ശങ്കർ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, ഭൂപേന്ദർ യാദവ് എന്നിവരും യോഗത്തിനെത്തി. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി, രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ പശുപതിനാഥ് പരാസ്, മുസ്‌ലിം ലീഗ് (ഐയുഎംഎൽ) ദേശീയ പ്രസിഡന്റ് കെ.എം.കാദർ മൊഹിദീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം, തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവു (കെസിആർ) യോഗത്തിൽനിന്ന് വിട്ടുനിന്നതിനെതിരെ വിമർശനം ഉയർന്നു.

ഏക്നാഥ് ഷിൻഡെക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @G20_India)
ഏക്നാഥ് ഷിൻഡെക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @G20_India)

ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം രാജ്യത്തിന്റെ ശക്തി ലോകത്തിന് മുഴുവൻ പ്രകടിപ്പിക്കാനുള്ള അതുല്യ അവസരമാണെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജി20 അധ്യക്ഷസ്ഥാനം രാജ്യത്തിനു മുഴുവൻ അവകാശപ്പെട്ടതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ടീം വർക്കിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മോദി, വിവിധ ജി20 പരിപാടികളുടെ സംഘാടനത്തിൽ എല്ലാ നേതാക്കളുടെയും സഹകരണം തേടി. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളിൽ ധാരാളം സന്ദർശകർ ഇന്ത്യയിലേക്ക് വരുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജി20 മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്ന വേദികളിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള സാധ്യതകളും എടുത്തുപറഞ്ഞു.

ജഗൻ മോഹൻ റെഡ്ഡിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @G20_India)
ജഗൻ മോഹൻ റെഡ്ഡിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @G20_India)
രാഷ്ട്രപതി ഭവനിൽ നടത്തിയ സർവകക്ഷിയോഗത്തില്‍നിന്ന്. (Photo: Twitter, @mkstalin)
രാഷ്ട്രപതി ഭവനിൽ നടത്തിയ സർവകക്ഷിയോഗത്തില്‍നിന്ന്. (Photo: Twitter, @mkstalin)
എം.കെ.സ്റ്റാലിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: ANI, Twitter)

ജഗൻ മോഹൻ റെഡ്ഡി, മമതാ ബാനർജി  എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: ANI, Twitter)
ജഗൻ മോഹൻ റെഡ്ഡി, മമതാ ബാനർജി എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: ANI, Twitter)
മല്ലികാർജുൻ ഖർഗെ, ഡി.രാജ എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: ANI, Twitter)
മല്ലികാർജുൻ ഖർഗെ, ഡി.രാജ എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: ANI, Twitter)
എൻ.ചന്ദ്രബാബു നായിഡുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @sudhirjourno)
എൻ.ചന്ദ്രബാബു നായിഡുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo: Twitter, @sudhirjourno)

English Summary: India's G-20 Presidency PM chairs key all-party meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com