ADVERTISEMENT

തിരുവനന്തപുരം∙ നര്‍ത്തകിയായ പത്മഭൂഷണ്‍ മല്ലികാ സാരാഭായിയെ കലാമണ്ഡലം കൽപിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക സാരാഭായ്. കുച്ചുപ്പുടി, ഭരതനാട്യം എന്നിവയിലൂടെ ലോകപ്രശസ്തയായ മല്ലിക നാടകം, സിനിമ, ടെലിവിഷന്‍,  എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953–ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠനം. അഹമ്മദാബാദ് ഐഐഎംല്‍ നിന്ന് എംബിഎ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976 ല്‍ ഡോക്ടറേറ്റും നേടി.

നര്‍ത്തകി എന്നതോടൊപ്പം തന്നെ  സാമൂഹിക പ്രവര്‍ത്തക കൂടിയാണ് മല്ലിക. കലയെ സമൂഹ്യ പ്രതിപദ്ധതയ്ക്കുള്ള ഉപാധിയായി ആണ് അവർ കാണുന്നത്. സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികള്‍ മല്ലിക സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

English Summary: Mallika Sarabhai appointed as Kerala Kalamandalam university VC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com