‘നിയമവിരുദ്ധം’: കേരളത്തിലെ വിവാദ വിസി നിയമനം രാജ്യസഭയിൽ ഉന്നയിച്ച് ബിജെപി
Mail This Article
×
ന്യൂഡൽഹി∙ കേരളത്തിലെ വിവാദമായ വൈസ് ചാൻസലർ നിയമന വിഷയം രാജ്യസഭയിൽ ഉന്നയിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി രാധാ മോഹൻ അഗർവാൾ. ബിജെപി കേരള ഘടകത്തിന്റെ ചുമതല കൂടിയുണ്ട് രാധാ മോഹൻ. കേരള സാങ്കേതിക സർവകാലശാലയിലെ വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് രാധാ മോഹന്റെ പരാമർശം.
നിയമവിരുദ്ധമായി നടന്നിട്ടുള്ള വിസി നിയമനങ്ങൾ റദ്ദാക്കാൻ യുജിസിയോട് ആവശ്യപ്പെടണം. നിയമനം നടന്നത് നിയമവിരുദ്ധമായാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ശിശുമരണ വിഷയവും ഇദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.
English Summary: BJP raised issues of VC appointments in Kerala universities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.