ADVERTISEMENT

കണ്ണൂർ∙ ഓടപുഴയിൽ ബാങ്ക് തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് വിധവയായ വീട്ടമ്മ പെരുവഴിയിലായി. ആറു വർഷങ്ങൾക്കു മുൻപ് 8 ലക്ഷം രൂപയായി എടുത്ത വായ്പ ഇപ്പോൾ 13 ലക്ഷമായാണ് തിരിച്ചടക്കേണ്ടത്. സഹായം ലഭിച്ചില്ലെങ്കിൽ ആത്മഹത്യ മാത്രമേ മുന്നിലുള്ളുവെന്നു വീട്ടുടമ ഓമന പറഞ്ഞു.

ബാങ്ക് ഓഫ് ബറോഡ നെടുമ്പ്രചാൽ ശാഖയിൽനിന്നുമാണ് ഓമനയും ഭർത്താവ് വിൻസെന്റും ചേർന്ന് 8 ലക്ഷം രൂപ വായ്പ എടുത്തത്. പഞ്ചായത്തിൽനിന്നു ലഭിച്ച തുകയ്ക്കു പുറമേ വീട് നിർമാണത്തിനാണ് വായ്പ എടുത്തത്. വീടു നിർമാണം പൂർത്തിയായ നിലയ്ക്ക് തിരിച്ചടവ് തുടങ്ങിയെങ്കിലും വിൻസെന്റിനു കാൻസർ പിടിപെട്ടതോടെ പ്രതിസന്ധിയിലായി.

രണ്ടര വർഷം മുൻപ് വിൻസെന്‍റ് മരിച്ചു. ഇന്നു പലിശയടക്കം കടം 13 ലക്ഷമായിരിക്കുകയാണ്. ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് ബാങ്ക് അധികൃതർ വീട്ടിലെത്തി ഇറക്കിവിട്ടത്.

English Summary: House wife forced to stay outside after bank seals house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com