ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ (ഐഎഫ്എഫ്കെ) ജനപ്രിയ ചിത്രമായി ലിജോ ജോസ് പെല്ലിശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടി നായകനായ സിനിമയെ ഏറെ കയ്യടികളോടെയാണു പ്രേക്ഷകർ വരവേറ്റത്.

ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം അറിയിപ്പിനാണ്. ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണൻ പുരസ്കാരം ഏറ്റുവാങ്ങി. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം പി.എസ്.ഇന്ദുവിന് (19 (1a)) ലഭിച്ചു. ബൊളീവിയൻ ചിത്രം ഉതമയ്ക്കാണ് സുവർണ ചകോരം. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയൻ സംവിധായകൻ ബേല താറിന് നൽകി.

ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

മറ്റ് പുരസ്കാരങ്ങൾ

∙ മികച്ച സംവിധായകൻ– ടൈമുൻ പിറസെലിമോഗ്ലു (ചിത്രം–കെർ)

∙ നവാഗത സംവിധായകനുള്ള രജതചകോരം– ഫിറോസ് ഘോറി (ആലം)

∙ മികച്ച സംവിധായകനുള്ള രജതചകോരം–തയ്ഫ്

English Summary: IFFK, Malayalam film, Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com