ADVERTISEMENT

തിരുവനന്തപുരം ∙ കോര്‍പറേഷനിലെ 9 ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു സമരം ചെയ്ത പാർട്ടി കൗൺസിലർമാരെ രാത്രിയിൽ അറസ്റ്റ് ചെയ്തുനീക്കി. അഴിമതിക്കാരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് വി.വി.രാജേഷ് പറഞ്ഞു.

വളരെ സമാധാനപരമായാണ് സമരം നടത്തിയത്. എന്നാൽ പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറുകയാണ്. വളരെ സൗമ്യരായി നിന്നുകൊണ്ട് സ്ത്രീകളടക്കമുള്ളവരെ മുട്ടുകൊണ്ട് വയറ്റിൽ ഇടിക്കുന്നു. ഇത്തരം ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെയാണ് രാത്രിയിൽ ഇറക്കുന്നതെന്നും രാജേഷ് പറഞ്ഞു.

രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി– സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടിയിരുന്നു. മേയർ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. തുടർന്ന് 9 ബിജെപി വനിതാ കൗൺസിലർമാരെ മേയർ സസ്പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച്  കൗണ്‍സിൽ ഹാളിൽ 24 മണിക്കൂർ ഉപവാസം നടത്താൻ ബിജെപി തീരുമാനിക്കുകയായിരുന്നു.

English Summary: Thiruvananthapuram corporation letter row; BJP protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com