ADVERTISEMENT

വടകര ∙ സ്കൂളുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിംഗതുല്യത സംബന്ധിച്ചുള്ള ധാരണ കുട്ടികളിൽ അരാജകത്വം സൃഷ്ടിക്കുമെന്ന പ്രചാരണമാണ് നടക്കുന്നത്.

സ്കൂളുകളിലെ യൂണിഫോം അതത് സ്കൂളുകളും പിടിഎയുമാണു തീരുമാനിക്കുക. തെറ്റായ ചില പ്രചാരണങ്ങൾ നമ്മുടെ സമൂഹത്തിൽ അഴിച്ചുവിടുകയാണ്. സർക്കാർ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. നാട്ടിലെ ജനങ്ങളെ തെറ്റിപ്പിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Schools and PTA to decide on uniforms; CM Pinarayi Vijayan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com