സ്റ്റേഷനിലെ ജീവനക്കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ചു: സിപിഒ സജീഫ് ഖാന് സസ്പെൻഷൻ
Mail This Article
×
പത്തനംതിട്ട ∙ ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി.
ജീവനക്കാരിയുടെ പരാതിയിൽ പത്തനംതിട്ട വനിതാ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. പ്രതി സജീഫ് ഖാൻ ഒളിവിലാണ്. പ്രതിക്കായി അന്വേഷണം തുടരുകയാണെന്നു പത്തനംതിട്ട പൊലീസ് പറഞ്ഞു.
English Summary: Police man suspended over sexual abuse allegation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.