ബിജെപിയെ മെരുക്കാൻ ‘ജനകീയ’ സുഖ്‍വിന്ദർ; പ്രതിഭയെ ‘ചതിച്ചത്’ വോട്ട് കണക്ക്?
Mail This Article
×
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയായിരുന്നു ഹിമാചൽ പ്രദേശിലെ വിജയം. നേരിയ വോട്ട് ശതമാനത്തിനാണെങ്കിലും സംസ്ഥാനം തിരിച്ചു പിടിച്ചതിന്റെ ക്രെഡിറ്റ് സംസ്ഥാനത്തെ വിവിധ നേതാക്കള്‍ അവകാശപ്പെടുകയും അവരൊക്കെ മുഖ്യമന്ത്രി പദം മോഹിക്കുകയും ചെയ്തു. അതിൽ പ്രധാനമായിരുന്നു മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും വലിയ നേതാവുമായിരുന്ന അന്തരിച്ച വീരഭദ്ര സിങ്ങിന്റെ ഭാര്യയും എംപിയുമായ പ്രതിഭാ സിങ്ങിന്റെ അവകാശവാദം. എന്നാൽ സുഖ്‍വിന്ദർ സിങ് സുഖുവിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി പദം ഏൽപ്പിച്ചത്. മകന് മികച്ച വകുപ്പോടെ മന്ത്രിസ്ഥാനം, വിശ്വസ്ഥന് ഉപമുഖ്യമന്ത്രി പദം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് പ്രതിഭാ സിങ്ങിനെ അടക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.