ADVERTISEMENT

കൊച്ചി ∙ റീബില്‍ഡ് കേരള പദ്ധതിയുടെ മറവില്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ വനംവകുപ്പ് നിശബ്ദമായി കുടിയൊഴിപ്പിക്കുന്നുവെന്ന് മലയോര ഗ്രാമങ്ങളിലെ കര്‍ഷകര്‍. വന്യമൃഗശല്യം ചെറുക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കാതെ പട്ടയഭൂമിയില്‍നിന്ന് കര്‍ഷകരെയടക്കം നിര്‍ബന്ധപൂര്‍വം ഇറക്കിവിടാനാണ് ശ്രമം.

കുട്ടമ്പുഴ ഊറ്റാംപാറയിലെ ഏലിയാസിന്റെ കുടുംബം തലമുറകളായി കര്‍ഷകരാണ്. അഞ്ചേക്കറില്‍ റബറും പൈനാപ്പിളും കൊക്കോയുമൊക്കെ കൃഷിചെയ്ത് മണ്ണില്‍ അധ്വാനിച്ചു ജീവിക്കുന്ന കുടുംബം. വന്യമൃഗ ശല്യമുണ്ടെങ്കിലും മറ്റു ജീവനോപാധികളില്ലാത്തതിനാല്‍ ഇവിടെ ജീവിച്ചേ മതിയാകൂ. റീബില്‍ഡ് കേരള പദ്ധതി പ്രകാരം വനംവകുപ്പിന് സ്ഥലം വിട്ടുനല്‍കിയാല്‍ ഏലിയാസിന്റെ അഞ്ചേക്കറിനു ലഭിക്കുക 15 ലക്ഷം രൂപ മാത്രം.

റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി, വന്യജീവി സംഘര്‍ഷ മേഖലയോടു ചേര്‍ന്നുള്ള കൃഷിഭൂമിയടക്കം പട്ടയ സ്ഥലങ്ങള്‍ തുച്ഛമായ തുകനല്‍കി ഏറ്റെടുത്തു വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണു വനംവകുപ്പെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനു ചെലവാക്കുന്ന 800 കോടി രൂപ ഉപയോഗിച്ചു വന്യമൃഗശല്യം ചെറുക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ എന്തുകൊണ്ടു സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നാണു കർഷകരുടെ ചോദ്യം.

English Summary: High range farmers against forest department rebuild Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com