ADVERTISEMENT

കഠ്മണ്ഡു∙ രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽനിന്നും മോചിതനായി. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിലേക്കു മാറ്റിയ ചാൾസിനെ ഉടൻ തന്നെ ഫ്രാൻസിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിലുള്ളത്.

അമേരിക്കൻ സഞ്ചാരികളുടെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് 2003 മുതൽ കഠ്മണ്ഡു സെൻട്രൽ ജയിലിൽ കഴിയുകയാണ് ശോഭരാജ്. 75 വയസ്സ് പിന്നിട്ട തടവുകാർക്ക് ശിക്ഷയുടെ കാലാവധിയുടെ 75% പൂർത്തിയായാൽ മോചനത്തിന് വ്യവസ്ഥയുണ്ട് നേപ്പാളിൽ.

സുപ്രീം കോടതിയുടെ തീരുമാനത്തെ ദീർഘകാലം ശോഭരാജിന്റെ കേസുകൾ നടത്തിയ അഭിഭാഷക ശകുന്തള ബിശ്വാസ് സ്വാഗതം ചെയ്തു. സർക്കാർ തീരുമാനമെടുക്കാതിരുന്നതുമൂലം ശോഭരാജ് ബന്ദിയാക്കപ്പെട്ട സാഹചര്യമാണുണ്ടായതെന്നും ശകുന്തള ചൂണ്ടിക്കാട്ടി. ശകുന്തളയുടെ മകൾ നിഹിതയെ ശോഭരാജ് ജയിലിൽ വച്ച് വിവാഹം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

English Summary: French Serial Killer Charles Sobhraj Leaves Jail In Nepal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com