വനിതാപ്രവർത്തകയോട് മോശം പെരുമാറ്റം: അഭിജിത്തിന് സസ്പെന്‍ഷന്‍; നടപടി വിമര്‍ശനത്തിന് പിന്നാലെ
Mail This Article
തിരുവനന്തപുരം∙ നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സസ്പെന്‍ഷന്‍. വനിതാപ്രവര്‍ത്തകയുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനാണ് അഭിജിത്തിനെതിരെ നടപടി. ഗുരുതര ആരോപണങ്ങളുണ്ടായിട്ടും കടുത്ത നടപടി നേരിടാതെ അഭിജിത് പാര്‍ട്ടിയില്‍ തുടരുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ അഭിജിത്ത് എത്തിയത് 26 വയസ് എന്ന് കുറച്ചുകാണിച്ചാണെന്നും ഇതിനു നിർദേശിച്ചത് ആനാവൂർ നാഗപ്പൻ ആണെന്നും അഭിജിത്ത് പറയുന്നതിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ആനാവൂർ നിഷേധിച്ചു. പ്രായം കുറച്ചുകാണിക്കാനായി വ്യാജരേഖ ചമച്ചെന്നത് ക്രിമിനൽ കുറ്റമാണ്. പ്രായം കുറച്ചുപറയാൻ താൻ നിർദേശിച്ചുവെന്ന് അഭിജിത്ത് പറഞ്ഞത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
English Summary: Abhijith suspended from DYFI membership