ADVERTISEMENT

ന്യൂഡൽഹി ∙ ചാൻസലർ സ്ഥാനത്തുനിന്നു തന്നെ നീക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസ്സാക്കിയ ബിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ മനോരമ ന്യൂസിനോട് പറഞ്ഞു. താൻ തിരുവനന്തപുരത്ത് ഇല്ലായിരുന്നതിനാല്‍ ബില്ലിന്റെ ഉള്ളടക്കം അറിയില്ല. പഠിച്ച ശേഷം തീരുമാനം എടുക്കും. 

മുന്‍പുള്ള ബില്ലിൽ വിശദീകരണം ചോദിച്ചിരുന്നെങ്കിലും സർക്കാർ ഇതുവരെ മറുപടി നൽകിയില്ല. സർവകലാശാല വിഷയം കൺകറന്റ് ലിസ്റ്റിൽ ഉള്ളതായതിനാല്‍ കേന്ദ്രത്തോട് കൂടിയാലോചനകൾ നടത്താതെ തീരുമാനം എടുക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

English Summary: Governor Arif Mohammed Khan on vice chancellor bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com