ADVERTISEMENT

പട്ന ∙ ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ ബിഹാറിൽ 5 സ്ത്രീകൾക്കു വെടിയേറ്റു. ബേട്ടിയ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെടിയേറ്റ സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ ഭൂമിയുടെ അവകാശത്തിനായി സ്ത്രീകൾ പ്രതിഷേധിച്ചതാണു വെടിവയ്പിൽ കലാശിച്ചതെന്നാണു റിപ്പോർട്ട്.

ഭൂരഹിതരായ തൊഴിലാളികളെ സഹായിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി 1985ൽ ലഭിച്ച ഭൂമിയാണ് ഇതെന്നാണു സ്ത്രീകളുടെ വാദം. അവകാശത്തർക്കം കോടതിയിൽ എത്തിയതോടെ 2004 മുതൽ പ്രദേശത്തെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്ഥലത്തിന്റെ മുൻ ഉടമ ശിശിർ ദുബെ ട്രാക്ടറുമായെത്തി ബലമായി നിലം ഉഴുതുമറിക്കാൻ ആരംഭിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം.

ഇതിനെതിരെ സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ ഇയാൾ തോക്കെടുത്തു വെടിയുതിർക്കുകയായിരുന്നു. 5 പേർക്കു വെടിയേറ്റു. നിരവധി പേർക്കു പരുക്കേറ്റു. പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നും സംഘർഷ സ്ഥലത്തു കൂടുതൽ പൊലീസിനെ വിന്യസിച്ചതായും എസ്‍പി ഉപേന്ദ്രനാഥ് വർമ അറിയിച്ചു.

English Summary: Five Women Shot Over Land Dispute In Bihar Village

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com