‘ജയരാജന്മാരെ തീര്‍ക്കാനുള്ള പിണറായിയുടെ വജ്രായുധം’: വൈദേകത്തെച്ചൊല്ലി ലീഗില്‍ ഭിന്നത
Mail This Article
മലപ്പുറം ∙ ഇ.പി.ജയരാജനെതിരായ ആരോപണത്തെച്ചൊല്ലി മുസ്ലിം ലീഗില്‍ ഭിന്നത. ഇ.പി വിവാദം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി നിലപാടെടുത്തപ്പോള്‍ അനീതിക്കെതിരെ പ്രതികരിക്കണമെന്ന് കെ.പി.എ. മജീദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ പി.കെ.ഫിറോസും രംഗത്തെത്തി.
2 ജയരാജന്‍മാരെയും ഒറ്റയടിക്ക് തീര്‍ക്കാനുള്ള പിണറായി വിജയന്റെ വജ്രായുധമാണ് സിപിഎമ്മിലെ പുതിയ ആരോപണമെന്ന് ലീഗ് നേതാവ് കെ.എം.ഷാജി പറഞ്ഞു. പരാതികള്‍ സത്യമാണെന്ന് സിപിഎമ്മുകാര്‍ക്ക് അറിയാം. കുന്നിടിച്ച് ആയുര്‍വേദ റിസോര്‍ട്ട് പണിതപ്പോള്‍ ഒപ്പം നിന്നത് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ഭാര്യയുമാണെന്നും ഷാജി ആരോപിച്ചു.
അതേസമയം ഇ.പി വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായം ഇല്ലെന്നും പൊതുസമൂഹത്തിന് വിശ്വാസ്യമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Rift in muslim league over EP jayarajan