ADVERTISEMENT

തിരുവനന്തപുരം∙ വനംവകുപ്പ് പ്രസിദ്ധീകരിച്ച സർവേ നമ്പർ ചേർത്ത ബഫർസോൺ ഭൂപടത്തിലും പിഴവ്. ഒരേ സര്‍വേ നമ്പരിലുള്ള ഭൂമി ബഫര്‍സോണിന് അകത്തും പുറത്തും ഉള്‍പ്പെട്ടിട്ടുണ്ട്. പറമ്പിക്കുളത്ത് ഒരേ സർവേ നമ്പരിൽ ഉൾപ്പെട്ട സ്ഥലം ബഫർസോണിന് അകത്തും പുറത്തും രേഖപ്പെടുത്തിയിട്ടുണ്ട്. സൈലന്റ്‌വാലിക്കു പകരം നൽകിയിരിക്കുന്നത് തട്ടേക്കാട് പക്ഷിസങ്കേതമാണ്. പിന്നീട് സൈലന്റ്‌വാലിയുടെ കൃത്യമായ ഭൂപടം അപ്ഡേറ്റ് ചെയ്തു. 

അതേസമയം, പാലക്കാട് മണ്ണാർക്കാട് നഗരസഭ ബഫർസോണിൽനിന്ന് ഒഴിവായി. ഇടുക്കി ജില്ലയിലെ മാങ്കുളം പഞ്ചായത്തും ഭൂപടത്തിനു പുറത്താണ്. ഭൂപടത്തിന്റെ കരട് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, കരട് ഭൂപടത്തിൽ പിഴവുകൾ ഉണ്ടെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തി. തുടർന്ന് സമിതിയുടെ ഓൺലൈൻ യോഗമാണ് പിഴവുകൾ തിരുത്തികൊണ്ടുള്ള ഭൂപടം പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് സർവേ നമ്പരുകൾ കൂടി ചേർത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി 7നകം നൽകാം.

English Summary: Mistakes in Buffer Zone Map with Survey Number

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com