പുഴുവരിക്കുന്ന അൽഫാമും തന്തൂരിയും: കണ്ണൂരില്‍ 58 ഹോട്ടലുകള്‍ക്ക് നോട്ടിസ്
Mail This Article
കണ്ണൂർ ∙ കോർപറേഷൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണം പിടികൂടി. ചിക്കൻ വിഭവങ്ങളായ അൽഫാം, തന്തൂരി എന്നിവയാണു പിടിച്ചെടുത്തവയിൽ കൂടുതലും. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷണമാണു പരിശോധനയിൽ കണ്ടെത്തിയത്. 58 ഹോട്ടലുകൾക്കും നോട്ടിസ് നൽകിയതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ചൊവ്വാഴ്ച 429 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതിൽ 43 എണ്ണം അടപ്പിച്ചു. ഇതിൽ 22 സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവർത്തിച്ചിരുന്നത്. 21 എണ്ണത്തിനു ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷ നിയമവുമായി ബന്ധപ്പെട്ട വിവിധ വീഴ്ചകൾക്കു 138 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. സംസ്ഥാനമാകെ പരിശോധന വ്യാപകമാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
English Summary: Kannur Corporation issued notice to 58 hotels in raids after nurse dies of food poisoning at Kottayam