ADVERTISEMENT

മുംബൈ∙ തിമിര ശസ്ത്രക്രിയ ചെയ്യുന്നതിന് ഹൈദരാബാദിൽ പോകാൻ അനുമതി നൽകണമെന്ന വരവര റാവുവിന്റെ അപേക്ഷയിൽ എൻഐഎയോട് പ്രതികരണം ചോദിച്ച് ബോംബെ ഹൈക്കോടതി. ഇരുകണ്ണുകൾക്കും തിമിര ശസ്ത്രക്രിയ ചെയ്യാൻ ഹൈദരാബാദിൽ പോകാൻ അനുവദിക്കണമെന്നാണ് വരവര റാവു ആവശ്യപ്പെട്ടത്.

2018ലാണ് എൽഗർ പരിഷത് കേസിൽ തെലുഗു കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ എൻഐഎ കോടതിയുടെ അനുമതിയില്ലാതെ മുംൈബ വിടാൻ പാടില്ലെന്നായിരുന്ന നിബന്ധന.

ഭീമ കൊറേഗാവ് സംഘർഷത്തിനു വഴിവച്ചത് എൽഗർ പരിഷത് സമ്മേളനമാണെന്നും രാജ്യത്തിനെതിരെ സമരം സംഘടിപ്പിക്കുകയും സ്വന്തമായി സർക്കാരുണ്ടാക്കുകയുമായിരുന്നു കുറ്റാരോപിതരുടെ ലക്ഷ്യമെന്നുമാണു മുംബൈയിലെ പ്രത്യേക കോടതിയിൽ എൻഐഎ വ്യക്തമാക്കിയത്. 2017 ഡിസംബർ 31ന് ആയിരുന്നു പുണെയിൽ എൽഗർ പരിഷത് യോഗം. ഇതുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, വെർനോൻ ഗോൺസാൽവസ്, ഹാനി ബാബു, ആനന്ദ് തെൽതുംദെ, ഷോമ സെൻ, ഗൗതം നവ്‌ലഖ എന്നിവരുൾപ്പെടെയാണ് അറസ്റ്റിലായത്.  

English Summary: Bombay High Court seeks NIA’s response to Varavara Rao’s plea to go Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com