വയറിളക്ക രോഗങ്ങളുടെ പിടിയില്‍ കേരളം; 4 ദിവസത്തിനിടെ ചികിത്സ തേടിയത് 6000ത്തോളം പേർ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ പിടിമുറുക്കുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്ക്. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ഭക്ഷണം കഴിച്ച നൂറുകണക്കിന് പേര്‍ക്ക് ചെറുതും വലുതുമായ ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് റിപ്പോർട്ട്. ഈച്ചയാര്‍ക്കുന്നതും പഴകിയതുമായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും ഉള്ളിലെത്തുന്ന വൈറസുകളും ബാക്ടീരിയകളുമാണ് രോഗകാരികൾ.
കഴിഞ്ഞ നാലു ദിവസത്തിനിടെ 6000ത്തോളം പേരാണ് ചികിത്സ തേടിയത്. ഡിസംബറിൽ 40,000ത്തോളം പേർ ചികിത്സ തേടി. അഞ്ചു വര്‍ഷത്തിനിടെ 30 പേരാണ് ഛര്‍ദ്ദി, അതിസാര രോഗങ്ങള്‍ മൂലം മരിച്ചത്. ജനുവരി ഒന്നിന് 563 പേർ വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സ തേടിയപ്പോൾ, രണ്ടാം തീയതി 1428 പേരും മൂന്നാം തീയതി 1812 പേരും നാലാം തീയതി 1973 പേരും ചികിത്സ തേടി. ഡിസംബറില്‍ 39,838 പേരാണ് ഛര്‍ദ്ദി, അതിസാര രോഗങ്ങള്‍ക്കായി ചികിത്സ തേടിയത്.
English Summary: Diarrhoea cases increasing in Kerala