ADVERTISEMENT

തിരുവനന്തപുരം∙ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലു വയസ്സുകാരിയുമായി കടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇയാൾ പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ കൂടിയാണ്.

പതിനാലുകാരിയായ പെൺകുട്ടിയെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുകയും പ്രലോഭിപ്പിക്കുകയും ചെയ്ത് വീട്ടിൽ നിന്നും  ഇറങ്ങിവരാൻ പ്രേരിപ്പിക്കുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ ഡിസംബർ 3ന് അയിരൂർ പൊലീസിൽ പരാതി നൽകി. കുട്ടിയുടെ സമൂഹ്യമാധ്യമങ്ങളിലെ ചാറ്റിങ് വിവരങ്ങൾ പൊലീസ് പരിശോധിക്കുകയും ഇതിലൂടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. 

പ്രകാശൻ കുട്ടിയുമായി ട്രെയിൻ മാർഗം എറണാകുളത്തേക്ക് പോകുകയായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് ഇരുവരെയും എറണാകുളത്തുവച്ച് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

English Summary: KSRTC employee arrested in girl missing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com