ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പളം വർധിപ്പിക്കുകയും മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശ്ശിക നൽകാനുമുള്ള സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ജനിച്ചനാൾ മുതൽ കൂട്ടാത്തത് യുവജന വഞ്ചനയാണെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ രാഹുൽ പരിഹസിച്ചു.

കുറിപ്പ് ഇങ്ങനെ:

യുവജന കമ്മിഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ക്ഷേമം ഉണ്ടായില്ല എന്ന ആക്ഷേപത്തിന് അറുതിയായി. ഈ ക്ഷാമ കാലത്തും കമ്മിഷൻ ചെയർപഴ്സൻ ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയിരിക്കുന്നു, അതും മുൻകാല പ്രാബല്യത്തോടെ. അതായത് നിയമിച്ച നാൾ മുതലുള്ളത്. ജനിച്ചനാൾ മുതലുള്ളത് കൂട്ടാത്തത് യുവജന വഞ്ചനയാണ്.

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, ചിന്തയ്ക്ക് ഇരട്ടി ശമ്പളമുണ്ട്.

English Summary: Rahul Mamkoottathil criticizes Chintha Jerome regarding salary hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com