ADVERTISEMENT

ഖത്തിമ (ഉത്തരാഖണ്ഡ്)∙ ഉത്തരാഖണ്ഡിനെ ആശങ്കയിലാഴ്ത്തി ഭൂമിയിൽ വിള്ളൽ വീഴുന്നതും ഇടിഞ്ഞുതാഴുന്നതും തുടരുന്നു. ഇതുമൂലം ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിൽ 561 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. വീടുകളിലെ കേടുപാടുകൾ കാരണം ഇതുവരെ 66 കുടുംബങ്ങൾ ജോഷിമഠിൽനിന്ന് താമസം മാറി.

ജോഷിമഠ് നഗരത്തിലെ വീടുകളിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ. (Photo - Twitter/@ANI)

‘‘സിങ്ധറിലും മാർവാഡിയിലും ഭൂമി ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടുതുടങ്ങി. സിങ്ധർ ജെയ്ൻ മേഖലയ്ക്ക് അടുത്തുള്ള ബദ്രീനാഥ് ദേശീയ പാത, മാർവാഡിയിലെ ജെപി കമ്പനി ഗേറ്റ്, ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ അടുത്തുള്ള ചെക്ക്പോസ്റ്റ് എന്നിവിടങ്ങളിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വിള്ളലുകൾ ഓരോ മണിക്കൂറിലും വലുതാകുന്നത് ഭയപ്പെടുത്തുന്നു’’ – ജോഷിമഠ് മുനിസിപ്പൽ ചെയർമാൻ ശൈലേന്ദ്ര പവാർ ദേശീയമാധ്യമത്തോടു പറഞ്ഞു.

ജോഷിമഠ് നഗരത്തിലെ വീടുകളിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ. (Photo - Twitter/@ANI)
ജോഷിമഠ് നഗരത്തിലെ വീടുകളിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ. (Photo - Twitter/@ANI)
ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ ബദ്രീനാഥ് ദേശീയപാത ഉപരോധിച്ചപ്പോൾ. (Photo - Twitter/@ANI)

മാർവാഡിയിൽ ഒൻപതു വീടുകളിലാണ് വിള്ളലുകൾ രൂപപ്പെട്ടത്. പ്രദേശത്തെ വാർഡിലെ മിക്ക റോഡുകളിലും വിള്ളൽ ഉണ്ടായിട്ടുണ്ടെന്ന് ജോഷിമഠ് സിറ്റി ബോർഡ് ചെയർമാൻ പറയുന്നു. ജെപി കോളനി, മാർവാഡി വാർഡ് എന്നിവിടങ്ങളിൽ ഭൂമിക്കടിയിൽനിന്ന് വെള്ളം ഉറവ പൊട്ടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുനിൽ വാർഡിലെ പ്രധാന റോഡുകളിൽ വിള്ളലുകൾ വർധിച്ചുവരുന്നതായും ആളുകൾക്ക് നടക്കാൻപോലും പ്രയാസമാണെന്നും ശൈലേന്ദ്ര പവാർ കൂട്ടിച്ചേർത്തു.

ജോഷിമഠ് നഗരത്തിലെ വീടുകളിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ. (Photo - Twitter/@ANI)
ജോഷിമഠ് നഗരത്തിലെ വീടുകളിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ. (Photo - Twitter/@ANI)
ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ ബദ്രീനാഥ് ദേശീയപാത ഉപരോധിച്ചപ്പോൾ. (Photo - Twitter/@ANI)
ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ ബദ്രീനാഥ് ദേശീയപാത ഉപരോധിച്ചപ്പോൾ. (Photo - Twitter/@ANI)

അതേസമയം, ജില്ലയിലെ ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ നടപടികൾ എടുത്തെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഉടൻ സംഭവസ്ഥലം സന്ദർശിക്കും. അതിനിടെ, ആശങ്കയിലായ ജനങ്ങൾ കഴിഞ്ഞ ദിവസം രാത്രി തീപ്പന്തവും കൈയിലേന്തി മാർച്ച് നടത്തിയിരുന്നു. ഇന്ന് ബദ്രീനാഥ് ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിൽനിന്ന്. (Photo - Twitter/@ANI)
ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിൽനിന്ന്. (Photo - Twitter/@ANI)
ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ ബദ്രീനാഥ് ദേശീയപാത ഉപരോധിച്ചപ്പോൾ. (Photo - Twitter/@ANI)
ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ ബദ്രീനാഥ് ദേശീയപാത ഉപരോധിച്ചപ്പോൾ. (Photo - Twitter/@ANI)

കടുത്ത ശൈത്യവും മണ്ണിടിച്ചിൽ മൂലം വീടുകൾ തകരുന്നതും ജോഷിമഠ് നഗരത്തിൽ തുടരുകയാണ്. നഗരത്തിലെ ഒൻപതു വാർഡുകളാണ് മണ്ണിടിച്ചിൽ മൂലം പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഓരോ ദിവസം ചെല്ലുന്തോറും വീടുകളുടെ ഭിത്തികളിലും നിലത്തും വിള്ളൽ രൂപപ്പെടുന്നു. 3000ൽ അധികംപേരെയാണ് ഇതു ബാധിച്ചിരിക്കുന്നത്.

ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിൽനിന്ന്. (Photo - Twitter/@ANI)
ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിൽനിന്ന്. (Photo - Twitter/@ANI)
ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിൽനിന്ന്. (Photo - Twitter/@ANI)
ഭൂമി ഇരുന്നുപോകുന്ന പ്രതിഭാസത്തിൽ ആശങ്കയിലായ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിൽനിന്ന്. (Photo - Twitter/@ANI)

English Summary: Land Sinking In Uttarakhand Town, Cracks Develop In Over 500 Houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com