മനമറിയും മാൻ: 9 മാസം, 25000 യുവാക്കൾക്ക് ജോലി; യോഗ്യത- കഴിവ്; കേരളത്തിലോ?
Mail This Article
കഷ്ടപ്പെട്ടു പഠിച്ചു റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. പക്ഷേ എന്തു ചെയ്യാം, ഉന്തിയ പല്ലില്‍ത്തട്ടി ഗോത്രവർഗ യുവാവിനു ജോലി നഷ്ടം! പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തുവിന്റെ കഷ്ടകാലം കേരളം ഞെട്ടലോടെയാണു കേട്ടത്. ചെറുപ്രായത്തിലെ വീഴ്ചയിൽ പല്ലിനു സംഭവിച്ച തകരാർ ചികിത്സിച്ചു നേരെയാക്കാൻ ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം മുത്തുവിനു കഴിഞ്ഞില്ല. മുത്തുവിന്റെ കഥ പോലെ ഒരായിരം പേർ നമുക്കു ചുറ്റുമുണ്ട്. ഒരു ജോലി സ്വപ്നം കണ്ട് ഉറക്കമൊഴിച്ച് പഠിക്കുന്നവർ. രാപകൽ അധ്വാനിക്കുന്നവർ. അങ്ങനെയുള്ളവർ പഞ്ചാബിലേക്കു കൂടി ഒന്നു നോക്കണം.ജോലിയെന്ന യുവാക്കളുടെ പ്രതീക്ഷയ്ക്ക് ചിറകുകൾ കൊടുക്കുകയാണ് പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാർ. മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് തുടങ്ങിവച്ച, ചരൺജിത്ത് ഛന്നി ഏറ്റടുത്ത ദൗത്യം ഇപ്പോൾ മുന്നോട്ടു കൊണ്ടുകയാണ് മാൻ. കഷ്ടപ്പെട്ടു പഠിച്ചിട്ടും കൺമുന്നിൽ അനർഹർ ജോലിക്കു കയറിയിട്ടും നിർഭാഗ്യം കൊണ്ട് തളർന്ന പഞ്ചാബിലെ യുവ തലമുറയെ കൈപിടിച്ചുയർത്താനുള്ള ശ്രമം. പണപ്പിരിവും അനധികൃത നിയമനങ്ങളും തടഞ്ഞ്, വിദ്യാഭ്യാസ യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിൽ പുതുതലമുറയ്ക്ക് തൊഴിലവസരങ്ങൾ ഒരുക്കുകയാണ് ആം ആദ്മിയും പഞ്ചാബ് സർക്കാരും ഇപ്പോൾ. അതേ സമയം കേരളത്തിലോ? താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങളിൽ ഉൾപ്പെടെയുള്ള അവ്യക്തതകൾ പതിവുശൈലിയിൽ തുടരുന്നു..