ADVERTISEMENT

തിരുവനന്തപുരം ∙ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിന്‌ തിരുവനന്തപുരത്ത് തുടക്കം. പ്രതിനിധി സമ്മേളനം എം.സി.ജോസഫൈൻ നഗറിൽ (ടാഗോർ തിയറ്റർ) കേരള കലാമണ്ഡലം കൽപിത സർവകലാശാലാ നിയുക്ത ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്തു. ലാറ്റിനമേരിക്കൻ വിപ്ലവ നായകൻ ചെ ഗവാരയുടെ മകൾ ഡോ.അലീഡ ചെ ഗവാരയും ചെറുമകൾ പ്രഫ. എസ്തഫാനിയയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

സമ്മേളന നഗറിൽ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്കു തുടക്കമായത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി മറിയം ധാവ്‌ളെ, നേതാക്കളായ സുഭാഷിണി അലി, പി.കെ.സൈനബ, സൂസൻ കോടി, സി.എസ്‌.സുജാത തുടങ്ങിയവർ പങ്കെടുത്തു.

mahila-association-1
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിൽനിന്ന്.

36 വർഷത്തിനുശേഷമാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിന് കേരളം വേദിയാകുന്നത്. 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും. സമാപന സമ്മേളനം തിങ്കൾ വൈകിട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിൽനിന്ന്.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളനത്തിൽനിന്ന്.
mahila-association-3
മാലിനി ഭട്ടാചാര്യ, ബൃന്ദ കാരാട്ട്
mahila-association-4
മല്ലിക സാരാഭായി
mahila-association-5
അലീഡ ഗുവേര

English Summary: AIDWA National Conference begins at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com