ADVERTISEMENT

ഇസ്‍ലാമാബാദ്∙ ജനസംഖ്യാപെരുപ്പം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ലോകമാകെ ചർച്ച ചെയ്യുമ്പോൾ ‘പൊടിക്കൈ’യുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ മന്ത്രി. മാർക്കറ്റുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ജനനനിരക്ക് സംഭവിക്കുന്നതെന്നാണു പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറയുന്നത്.

‘‘മാർക്കറ്റുകൾ രാത്രി എട്ടു മണിക്കു മുൻപ് അടയ്ക്കുന്ന ഇടങ്ങളിലെല്ലാം ജനനനിരക്ക് കുറവാണ്.’’– ഇതായിരുന്നു വാർത്താ സമ്മേളനത്തിൽ മന്ത്രിയുടെ വാക്കുകൾ. ഖ്വാജ മുഹമ്മദ് ആസിഫിന്റെ അഭിപ്രായം സമൂഹമാധ്യമങ്ങളിൽ‌ വൈറലായി. ‘‘പുതിയ കണ്ടുപിടിത്തം വന്നു, രാത്രി എട്ടിനുശേഷം കുഞ്ഞുങ്ങൾ ഉണ്ടാകില്ല. ഈ സമയത്തു മാർക്കറ്റുകൾ അടയ്ക്കുന്ന രാജ്യങ്ങളിൽ ജനസംഖ്യാപെരുപ്പം കുറയും!’’ – വിഡിയോ പങ്കിട്ട് പലരും ഇങ്ങനെ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ ഊർജസുരക്ഷാ പദ്ധതികളെക്കുറിച്ചു മാധ്യമങ്ങളോടു വിശദീകരിക്കുമ്പോഴാണു ജനസംഖ്യാ നിയന്ത്രണത്തിനുള്ള പോംവഴിയും മന്ത്രി നിർദേശിച്ചത്. മാർക്കറ്റുകൾക്കു പിന്നാലെ വിവാഹ ഹാളുകളും രാത്രി പത്തിന് അടയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവഴി രാജ്യത്തിനു 60 ബില്യൻ പാക്കിസ്ഥാനി രൂപ സമ്പാദിക്കാം. ഇന്ധന ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുന്ന ഇലക്‌ട്രിക് മോട്ടർസൈക്കിളുകൾ ഈ വർഷാവസാനം അവതരിപ്പിക്കുമെന്നും ആസിഫ് വ്യക്തമാക്കി.

English Summary: "Where Markets Close...": Pak Minister's Bizarre Theory On Population Boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com