ADVERTISEMENT

കൊച്ചി ∙ ചെറുവിമാനങ്ങളുടെ വൈവിധ്യ കാഴ്ചയൊരുക്കി കൊച്ചിയില്‍ മിനി എയര്‍ ഷോ. കേരള റേ‍ഡിയോ കണ്‍ട്രോള്‍ ഫ്ലയേഴ്സ് ക്ലബാണു പ്രദര്‍ശനമൊരുക്കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്തു. ഡ്രോണുകളില്ലാത്തവര്‍ക്ക് പഠിക്കാനും പറത്താനുമുള്ള അവസരവും സംഘാടകര്‍ ഒരുക്കി.

ഇലക്ട്രിക്, ‍ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുവിമാനങ്ങളും ‍ഡ്രോണുകളും പനങ്ങാട് മൈതാനത്തിനു മുകളില്‍ പറന്നുയര്‍ന്നത് അസുലഭ കാഴ്ചയായിരുന്നു. സ്വന്തമായി നിര്‍മിച്ചവയായിരുന്നു പലതും. വിനോദത്തിനൊപ്പം ഇതു വരുമാന മാര്‍ഗമാക്കിയവരും ഏറെ. പ്രവര്‍ത്തനരഹിതമായ വിമാനങ്ങളും ഷോയിൽ എത്തിച്ചു. കുട്ടികളും ഗവേഷകരുമെല്ലാം ക്ലബിന്റെ ഭാഗമാണെന്നു ഭാരവാഹികൾ പറഞ്ഞു.

Read more at: സ്കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; വിദ്യാര്‍ഥികളും അധ്യാപികയും ചികിത്സയില്‍

English Summary: Mini Airshow conducted at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com