ADVERTISEMENT

തിരുവനന്തപുരം ∙ നയതന്ത്ര വിദഗ്ധനും വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറുമായിരുന്ന ടി.പി.ശ്രീനിവാസന്റെ ഭാര്യയും നർത്തകിയും ചിത്രകാരിയുമായ ചന്ദ്രലേഖ ശ്രീനിവാസൻ (72) അന്തരിച്ചു. വേൾഡ് മലയാളി കൗൺസിലിന്റെ ചെയർപഴ്സനായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ‘കരുണ ചാരിറ്റീസ് ഇന്റർനാഷനലിന്റെ’ സ്ഥാപകയാണ്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ.മക്കൾ: ശ്രീനാഥ് ശ്രീനിവാസൻ (മാനേജിങ് ഡയറക്ടർ, ഡിജി മെൻഡേഴ്സ്, ന്യൂയോർക്ക് ), ശ്രീകാന്ത് ശ്രീനിവാസൻ (ദുബായിലെ യുഎസ് കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ). മരുമക്കൾ: രൂപ ഉണ്ണിക്കൃഷ്ണൻ (കോമൺവെൽത്ത് ഷൂട്ടിങ് ചാംപ്യൻ), ഷരാവതി ചൊക്സി.

English Summary: Lekha Sreenivasan Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com