മണിക്കൂറുകൾ നീണ്ട പരിശ്രമം; ബത്തേരിയിൽ പിടികൂടിയ പിഎം 2വിനെ കൂട്ടിലടച്ചു
Mail This Article
×
ബത്തേരി∙ വയനാട് ബത്തേരിയിൽ നിന്ന് പിടിച്ച പി എം 2 എന്ന കാട്ടാനയെ മുത്തങ്ങയിലുള്ള കൂട്ടിലടച്ചു. കുപ്പാടി വനമേഖലയിൽ ഉണ്ടായിരുന്ന ആനയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. കനത്ത സുരക്ഷയിൽ ലോറി മാർഗമാണ് ആനയെ മുത്തങ്ങയിലെത്തിച്ചത്.
ഞായറാഴ്ച മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും ഫലംകാണാതെ ദൗത്യസംഘം മടങ്ങുകയായിരുന്നു. പിഎം 2വിന് സമീപം മറ്റൊരു കാട്ടാന നിലയുറപ്പിച്ചതാണ് ദൗത്യസംഘത്തിനു തിരിച്ചടിയായത്. ആർആർടി സംഘത്തിനൊപ്പം രണ്ട് കുങ്കി ആനകളും സ്ഥലത്തുണ്ടായിരുന്നു. 150 പേരാണ് ദൗത്യത്തിൽ ഏർപ്പെട്ടത്.
കാട്ടാനയെ പിടികൂടാൻ വൈകുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ബത്തേരിയിൽ വനം മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു.
English Summary: Sulthan Bathery wild life elephant threat
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.