ADVERTISEMENT

തിരുവനന്തപുരം∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 33 തടവുകാര്‍ക്കു ശിക്ഷാ ഇളവിനു ശുപാര്‍ശ. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്കു കൈമാറും. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണു പട്ടിക തയാറാക്കിയത്. 

ഭരണഘടനയുടെ 161–ാം അനുച്ഛേദം അനുസരിച്ചു സർക്കാരിന്റെ നിക്ഷിപ്ത അധികാരം ഉപയോഗിച്ചാണു ശിക്ഷാ ഇളവ് നൽകുക. ജീവപര്യന്തം തടവ് ലഭിച്ചവർ ആണെങ്കിലും ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം, പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുക എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് തടവുകാരുടെ പട്ടിക തയാറാക്കുക. അതോടൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആക്രമണം നടത്തിയവരാകരുത്.

ആഭ്യന്തരവകുപ്പ് അഡീഷനൽ സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ മേധാവി എന്നിവരാണ് 34 പേരുടെ പട്ടിക സർക്കാരിന് കൈമാറിയത്. ഇതിൽ ഒരു പേര് ഒഴിവാക്കിക്കൊണ്ട് 33 പേരെ തിരഞ്ഞെടുക്കുകയായിരുന്നു.

English Summary: Azadi Ka Amrit Mahotsav; Prisoners release in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com