ADVERTISEMENT

ജമ്മുകശ്മീർ∙ ജമ്മുകശ്മീരിലെ സോനമാർഗിൽ ഹിമപാതം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സോനാമാർഗിലെ ബാൽതൽ പ്രദേശത്താണ് ഹിമപാതമുണ്ടായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കശ്മീരിലും പഹൽഗാമിലും ഗുൽമാർഗിലുമെല്ലാം രാത്രികാലങ്ങളിൽ ജലമുറയുന്നത്ര തണുപ്പാണ് അനുഭവപ്പെടുന്നത്. 3 ഡിഗ്രി സെലിഷ്യസ്‌ ആണ് ശ്രീനഗറിലും ബാരാമുള്ളയിലുമെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു‍. അമർനാഥ് യാത്രയുടെ ബേസ്ക്യാംപ് ഭാഗത്ത് മൈനസിലും താഴെയാണ് താപനില. 

English Summary: Snow avalanche in Jammu Kashmir; No casualties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com