'ഗുണനിലവാരമില്ല'; ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ ഡബ്ല്യുഎച്ച്ഒ
Mail This Article
ജനീവ∙ ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന 'ഗുണനിലവരമില്ലാത്ത' രണ്ട് സിറപ്പുകള്‍ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികള്‍ക്കു നല്‍കരുതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സിറപ്പുകള്‍ക്കെതിരെ ഡിസംബറില്‍ ഉസ്‌ബെക്കിസ്ഥാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആംബ്രനോള്‍ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്‌ക്കെതിരെയാണ് മുന്നറിയിപ്പു പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍മാതാക്കള്‍ സിറപ്പിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന രേഖകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഈ സിറപ്പുകള്‍ കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്നാണ് ഉസ്‌ബെക്കിസ്ഥാന്റെ ആരോപണം. എഥിലിൻ ഗ്ലൈക്കോൺ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കഫ് സിറപ്പിലുണ്ടായിരുന്നുവെന്നാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ. തുടര്‍ന്ന് കമ്പനിയുടെ നിര്‍മാണ ലൈസന്‍സ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
English Summary: "Substandard": WHO Alert On 2 Indian Syrups After Uzbekistan Child Deaths