കളമശേരിയിൽ അഴുകിയ മാംസം പിടികൂടിയ സംഭവം: റിപ്പോർട്ട് തേടി ഹൈക്കോടതി
Mail This Article
കൊച്ചി∙ കളമശേരിയിൽ അഴുകിയ മാംസം പിടികൂടിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് (കെൽസ) ഹൈക്കോടതി റജിസ്ട്രാർ നിർദേശം നൽകി. സംഭവത്തിൽ കെൽസ കളമശേരി മുൻസിപ്പാലിറ്റിയോടു റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം, അഴുകിയ മാംസം പിടികൂടിയ കൈപ്പടമുകളിലെ കെട്ടിടം നഗരസഭ അടച്ചു സീൽ ചെയ്തു. ലൈസൻസ് ഇല്ലാതെ നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ യോഗം അടിയന്തരമായി ചേർന്നാണ് കെട്ടിടം സീൽ ചെയ്യാൻ തീരുമാനിച്ചത്. ഹൈദരാബാദിലെ ചിക്കൻ വിൽപനക്കാരിൽ നിന്ന് മാംസം ട്രെയിൻ മാർഗം എത്തിച്ചാണ് സ്റ്റോക്ക് ചെയ്തിരുന്നത്. സമീപ പ്രദേശത്തെ ഹോട്ടലുകളിലും തട്ടുകടകളിലും ഇതു വിതരണം ചെയ്തിരുന്നതായും കണ്ടെത്തി.
Read Also: 51 ദിവസം, 3,200 കിലോമീറ്റർ, 13 ലക്ഷം രൂപ; ഒഴുകും കൊട്ടാരം ഫ്ലാഗ് ഓഫ് ചെയ്തു പ്രധാനമന്ത്രി
English Summary: High Court seeks report on Stale Meat seized in Kalamassery