ADVERTISEMENT

ന്യൂഡൽഹി∙ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് യാദവിന്റെ (75) വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ അനുശോചനം രേഖപ്പെടുത്തി.

ശരദ് യാദവ് പാർലമെന്റിലെ ഉജ്വല ശബ്ദമായിരുന്നുവെന്ന് രാഷ്ട്രപതി അനുശോചിച്ചു. ‘‘അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ജനാധിപത്യ മൂല്യങ്ങൾക്കായി പോരാടിയ അദ്ദേഹം, പാർലമെന്റില്‍ പ്രധാന ദേശീയ ശബ്ദമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രവർത്തകരെയും അനുശോചനം അറിയിക്കുന്നു’’– രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

Read more at: രാഷ്ട്രീയത്തിൽ ലയിച്ച യാദവ്; പ്രായോഗിക രാഷ്ട്രീയം മുഖമുദ്രയാക്കിയ തീപ്പൊരി നേതാവ്

ശരദ് യാദവിന്റെ വിയോഗത്തിൽ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ‘‘നീണ്ട പൊതുജീവിതത്തിൽ എംപി, മന്ത്രി എന്നീ നിലകളിൽ അദ്ദേഹം വേറിട്ടു നിന്നു. ഡോ. റാം മനോഹർ ലോഹ്യയുടെ ആദർശങ്ങളിൽ അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. ഞങ്ങൾ തമ്മിലുള്ള ഇടപെടലുകളെ എപ്പോഴും വിലമതിക്കുന്നു’’– പ്രധാമന്ത്രി ട്വീറ്റ് ചെയ്തു.

സോഷ്യലിസ്റ്റ് നേതാവ് എന്നതിനൊപ്പം എളിമയുള്ള വ്യക്തിയായിരുന്നു ശരദ് യാദവ് എന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. ശരദ് യാദവിൽനിന്ന് ഏറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

English Summary: Sharad Yadav Passes Away: Leaders Express Condolences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com