ബജറ്റും സാമ്പത്തിക നടപടികളും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തണം: കേന്ദ്രത്തോട് ആര്‍എസ്എസ്
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ മധ്യവര്‍ഗത്തിന്റെ അസംതൃപ്തിയില്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ച് ആര്‍എസ്എസ്. ബജറ്റും സാമ്പത്തിക നയതീരുമാനങ്ങളും മധ്യവര്‍ഗത്തെ മുന്നില്‍ക്കണ്ടായിരിക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചു. രാജ്യത്തു വരാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഇടപെടൽ.
ഈ വര്‍ഷം 9 നിയമസഭാ തിരഞ്ഞെടുപ്പുകളും 2024ല്‍ ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും അതീവ നിര്‍ണായക ദിവസങ്ങളാണ് ഇനിയുള്ളത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റും സാമ്പത്തിക നയതീരുമാനങ്ങളും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തുന്നതായിരിക്കണമെന്ന് ആര്‍എസ്എസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ കോണുകളില്‍നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം.
Read Also: സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി; ഏരിയ കമ്മിറ്റിയംഗത്തെ പുറത്താക്കാൻ ശുപാർശ...
നോട്ടുനിരോധനമടക്കം കടുത്ത തീരുമാനങ്ങള്‍ എടുത്തപ്പോഴും കോവിഡ് പ്രതിസന്ധിഘട്ടത്തിലും ജനങ്ങള്‍ സര്‍ക്കാരിനൊപ്പം ഉറച്ചുനിന്നു. തൊഴിലില്ലായ്മയുടെയും പണപ്പെരുപ്പത്തിന്‍റെയും കണക്കുകള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാരിനെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ട്, അത് സംരക്ഷിക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചു.
English Summary: Economic decisions should satisfy middle class RSS told to Union Government