ADVERTISEMENT

തൃശൂർ ∙ നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ കാർ ആക്രമിക്കുകയായിരുന്നു. തനിക്കു മർദനമേറ്റെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നു സുനിൽ സുഖദ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനിൽ കുഴിക്കാട്ടുശേരിലെത്തിയത്. സുഹൃത്തുക്കളായ 4 പേർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ, വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. 

English Summary: Actor Sunil Sukhada's car was attacked in Thrissur, Kuzhikkattussery 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com