കോൺഗ്രസ് പുന:സംഘടനാ പാർട്ടിയായി, 40 ഇടത്ത് സിപിഎം പാട്ടും പാടി ജയിക്കും; തരൂർ വോട്ട് നേടും, വിലക്ക് മണ്ടത്തരം: സി.ആർ.മഹേഷ്
Mail This Article
ചില നേതാക്കളുടെ മുഖ്യമന്ത്രി മോഹവും നിയമസഭാ തിരഞ്ഞെടുപ്പ് മോഹവും കോൺഗ്രസിൽ വിവാദങ്ങളും വാർത്തകളും സൃഷ്ടിക്കുമ്പോൾ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മനസ്സിൽ നിറയുന്ന വികാരം എന്തായിരിക്കും? കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ സി.ആർ മഹേഷിനോട് ചോദിച്ചാൽ അതിന് സത്യസന്ധമായ ഉത്തരം കിട്ടുമെന്ന് അദ്ദേഹത്തെ അറിയാവുന്ന ആരും പറയും.എംഎൽഎ ആയിരിക്കെ തന്നെ ജനങ്ങളിൽ ഒരാളായി തുടരുന്നതിന്റെ ആർജവമാണ് ഈ യുവ രാഷ്ട്രീയ നേതാവിന്റെ സവിശേഷത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ സിറ്റിങ് എംഎൽഎയെ 29208 വോട്ടിന്റെ വൻ മാർജിന് കടപുഴക്കിയതോടെയാണ് രാഷ്ട്രീയ കേരളം സി.ആർ.മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ തോറ്റ അതേ കരുനാഗപ്പള്ളിയിൽ പിന്നീടുള്ള അഞ്ചു വർഷവും പ്രവർത്തിച്ച് ജന മനസ്സു കവരുന്ന മാന്ത്രികത മഹേഷ് പ്രകടിപ്പിക്കുകയായിരുന്നു.നാടകം കണ്ടും ചെണ്ട കൊട്ടിയും നടക്കുന്ന ഗ്രാമീണ യുവത്വത്തിന്റെ പകർപ്പ് കൂടിയാണ് ഈ എംഎൽഎ. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സി.ആർ.മഹേഷ് മനസ്സു തുറക്കുന്നു.