ADVERTISEMENT

ചണ്ഡിഗഡ്∙ തെരുവു നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിച്ച് കാർ. ഇരുപത്തിയഞ്ചുകാരിയായ തേജഷ്വിതയെയാണ് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഉൾപ്പെട്ട കാർ നിർത്താതെ കടന്നുകളഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം.

തേജഷ്വിതയും അമ്മ മാഞ്ജിദർ കൗറും തെരുവോരത്ത് നായ്ക്കൾക്ക് തീറ്റ നൽകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യു ടേൺ എടുത്തു പാഞ്ഞുവന്ന ആഡംബര കാർ ആണ് ഇടിച്ചത്. രക്തത്തിൽ കുളിച്ചു കിടന്ന തേജഷ്വിതയെ രക്ഷിക്കണമെന്ന്  അപേക്ഷിച്ചെങ്കിലും ആരും തയാറായില്ലെന്നും തുടർന്ന് വീട്ടിലേക്കും പൊലീസ് കൺട്രോൾ റൂമിലേക്കും വിളിച്ചറിയിക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

ബിരുദധാരിയായ തേജഷ്വിത സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റെങ്കിലും യുവതി അപകട നില തരണം ചെയതതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇടിച്ച കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

English Summary: Chandigarh's horrific hit-and-run, Woman was feeding stray dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com