യുഎസിനെ ഒറ്റിയ ഏറ്റവും അപകടകാരി വനിത; 'എല്ലാം കൈമാറിയ' ചതിയുടെ ക്യൂബൻ രാജ്ഞി
Mail This Article
2001 സെപ്റ്റംബർ 21. ഒരിക്കലും ആരാലും തകർക്കപ്പെടില്ലെന്നു കരുതിയ വേൾഡ് ട്രേഡ് സെന്റർ തകർന്നതിന്റെ ആഘാതത്തിലിരിക്കുന്ന അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയെത്തി. യുഎസിന്റെ പ്രതിരോധ മേഖലയുടെ നട്ടെല്ലായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ (ഡിഐഎ) ഉന്നത തസ്തികയിലിരുന്ന വനിത ചാരക്കേസിൽ അറസ്റ്റിലായിരിക്കുന്നു. അതും ബദ്ധശത്രുവായ ക്യൂബയ്ക്ക് രഹസ്യങ്ങൾ ചോർത്തി നൽകി എന്ന കുറ്റത്തിന്! ഒന്നും രണ്ടുമല്ല 17 വർഷമായി അവർ ക്യൂബയിലേക്ക് അമേരിക്കന്‍ രഹസ്യങ്ങൾ ‘കടത്തുകയായിരുന്നു’. അതായത് ഡിഐഎയിൽ ജോലി ചെയ്ത അത്രയും വർഷം. അതും ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗമായ എഫിബിഐയെപ്പോലും കബളിപ്പിച്ച്. രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരവനിത എന്ന് യുഎസ് ഭരണകൂടം വിശേഷിപ്പിച്ച് അവരുടെ പേര് അന ബെെലൻ മോണ്ടെസ്. 20 വർഷത്തെ ശിക്ഷ കഴിഞ്ഞ് ജനുവരി ആറിന് തന്റെ 65ാം വയസ്സിൽ അവർ ടെക്സസിലെ ജയിലിൽനിന്ന് മോചിതയായി. ആരാണ് അന മോണ്ടെസ്? എങ്ങനെയാണ് യുഎസ് സേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തുകൊണ്ട് ആരാലും പിടിക്കപ്പെടാതെ 17 വർഷക്കാലം അവർ ക്യൂബയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയത്? എങ്ങനെയാണ് അവർ അഴിക്കുള്ളിലാകുന്നത്? എന്തുകൊണ്ടാണ് അവർ സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്?