‘ആക്രമിക്കേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നു’; മുഹമ്മദ് സാദിഖ് പിഎഫ്ഐ ‘റിപ്പോർട്ടറെ’ന്ന് എൻഐഎ
Mail This Article
×
കൊല്ലം∙ പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് സാദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സാദിഖ് പോപ്പുലർ ഫ്രണ്ടിന്റെ ‘റിപ്പോർട്ടർ’ ആണെന്ന് എൻഐഎ അറിയിച്ചു. ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖ് ആണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്ക്വാഡ് ആക്രമണം നടത്തുന്നതെന്നും എൻഐഎ പറയുന്നു.
സാദിഖിന്റെ കൊല്ലത്തെ വീട്ടിൽനിന്ന് നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും പിടികൂടി. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും പിടികൂടിയിരുന്നു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് മുഹമ്മദ് സാദിഖിന്റെ ചാവറയിലെ വീട്ടിൽ റെയ്ഡ് നടന്നത്. പിന്നാലെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
English Summary: Mohammad Sadiq Helps To Prepare Hit List For Popular Front Of India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.