ADVERTISEMENT

തളിപ്പറമ്പ്∙ മദ്രസയിൽനിന്ന് വരികയായിരുന്ന 11കാരിക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനു തടവും പിഴ ശിക്ഷയും വിധിച്ചു. പിലാത്തറ സിഎം നഗർ തെക്കൻ റിജോവിനാണ് (34) 2 വർഷം തടവും 10000 രൂപ പിഴയും വിധിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജ‍ഡ്‍‍ജി സി.മുജീബ് റഹ്മാൻ ഉത്തരവിട്ടത്.

Read also: ‘കേന്ദ്രം ഭരിക്കുന്നത് രാജ്യത്തെ വഞ്ചിച്ചവർ, രാഷ്ട്രപിതാവിനെ വധിച്ചവർ’: പിണറായി ഹൈദരാബാദിൽ

2019 ഫെബ്രുവരി 10ന് രാവിലെയായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പരിയാരം മെഡിക്കൽ കോളജ് പൊലീസ് എസ്ഐ ആയിരുന്ന വി.കെ.വിനീഷാണ് റിജോവിനെ അറസ്റ്റ് ചെയ്തത്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി. 

Content Highlights: POCSO Case, Taliparamba News, Kannur News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com