എല്ലാ സർവകലാശാലകളിലും ആർത്തവാവധി അനുവദിച്ച് ഉത്തരവ്; 60 ദിവസത്തെ പ്രസവാവധിയും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചു. 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധി അനുവദിച്ചതായി മന്ത്രി പറഞ്ഞു.
‘‘വിദ്യാർഥിനികൾക്കു ഹാജറിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്കു നിർദേശം നൽകി. വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75% ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് 73% ഹാജരുണ്ടായാലും വിദ്യാർഥിനികൾക്കു പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർലകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർഥിനികൾക്ക് ആശ്വാസമാകും’’– മന്ത്രി പറഞ്ഞു.
English Summary: Menstrual and Maternity Leave for Girls in all Universities