ADVERTISEMENT

ചെന്നൈ ∙ വിമാനത്തിന്റെ എമർജൻസി വാതിൽ ബിജെപി എംപി തേജസ്വി സൂര്യ അബദ്ധത്തിൽ തുറന്ന സംഭവത്തിൽ പ്രതികരണവുമായി സഹയാത്രികനായ തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. തേജസ്വി സൂര്യ വാതിൽ തുറന്നിട്ടില്ലെന്നും മാപ്പ് പറഞ്ഞില്ലെന്നുമാണ് അണ്ണാമലൈയുടെ വെളിപ്പെടുത്തൽ. ഡിസംബർ 10നു ചെന്നൈയിൽനിന്ന് തിരുച്ചിറപ്പള്ളിക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.

‘‘അതൊരു ചെറിയ വിമാനമായിരുന്നു. ചെറുവിമാനങ്ങളിൽ മുൻഭാഗത്താണ് എമർജൻസി വാതിലുകൾ ഉണ്ടാവുക. ഈ വാതിലിനോടു ചേർന്നാണു തേജസ്വിക്കു സീറ്റ് കിട്ടിയത്. ആ വിമാനത്തിൽ കൈവയ്ക്കാനുള്ള ഹാൻഡ്റെസ്റ്റ് പോലുമില്ലായിരുന്നു. തേജസ്വി എമർജൻസി വാതിലിൽ വെറുതെ കൈവച്ചതേയുള്ളൂ. ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.

ആ സമയത്തു വിമാനം ടേക്ക് ഓഫ് ചെയ്തിരുന്നില്ല. അപ്പോഴാണ് വാതിലിന്റെ ഭാഗത്തെ ചെറിയ വിടവിലൂടെ കാറ്റ് വരുന്നതു ശ്രദ്ധയിൽപ്പെട്ടത്. ഉടനെ എയർ ഹോസ്റ്റസിനെ വിവരമറിയിച്ചു. അവർ പൈലറ്റിനെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു. പൈലറ്റ് സുരക്ഷാനടപടികൾ സ്വീകരിക്കാനായി യാത്രക്കാരെ പുറത്തിറക്കി. തേജസ്വി വാതിൽ തള്ളിത്തുറന്നിട്ടില്ല. വിദ്യാഭ്യാസമുള്ള, ധാരാളം യാത്ര ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം’’– അണ്ണാമലൈ ദേശീയ മാധ്യമത്തോടു പറഞ്ഞു.

Read Also: സമ്പത്തിന്റെ 20 മാസത്തെ ചെലവ് 7.26 കോടി രൂപ; കെ.വി.തോമസ് പുതിയ ‘സമ്പത്ത്’?

സംഭവം തേജസ്വി സ്വയം റിപ്പോർട്ട് ചെയ്തതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ നടന്ന സംഭവത്തിൽ തേജസ്വി മാപ്പു പറഞ്ഞു. തുടർന്ന് പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തേജസ്വി ചെയ്തത് വലിയ തെറ്റാണെന്നും ജനങ്ങളുടെ ജീവൻ വച്ചാണ് കളിച്ചതെന്നും കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോണ്‍ഗ്രസ് എന്നിവർ പ്രതികരിച്ചു.

English Summary: Tejasvi Surya didn’t open emergency door, didn’t apologise, says Tamil Nadu BJP chief Annamalai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com