ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ 8 പേർക്ക് പരുക്ക്
Mail This Article
×
പത്തനംതിട്ട∙ സെൻട്രൽ ജംക്‌ഷനിൽ ചിപ്സ് കടകളിലുണ്ടായ തീപിടുത്തത്തിൽ 8 പേർക്കു പരുക്ക്. നാലു കടകൾക്കു തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 3 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ജീവനക്കാർ ഇറങ്ങിയോടി. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
തീ നിയന്ത്രണവിധേയമെങ്കിലും പൂർണ്ണമായും കെടുത്താനായിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി. ഉച്ചയ്ക്ക് 1.50ന് സെൻട്രൽ ജംഗ്ഷനിലെ കുരിശിനോടു ചേർന്ന ചിപ്സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. 2 ബേക്കറികൾ, ഒരു മൊബൈൽ ഷോപ്പ് എന്നിവ പൂർണമായി കത്തി നശിച്ചു.
English Summary: Gas cylinder explodes; Three shops catches fire at Pathanamthitta
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.