കാസര്‍കോട്ട് പേരിനൊരു മെഡി.കോളജ്; 10 വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല
Mail This Article
കാസര്‍കോട്∙ കാസർകോടുമുണ്ട് പേരിനൊരു മെഡിക്കൽ കോളജ്. പ്രഖ്യാപനം നടത്തി പത്തുവര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഒപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ അധ്യയനം ആരംഭിച്ചിട്ടും കാസര്‍കോട്ട് കിടത്തി ചികിത്സ പോലും തുടങ്ങിയിട്ടില്ല.
Read also: കാസർകോട്ട് കാണാതായ യുവാവും യുവതിയും ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍
2012 മാര്‍ച്ച് 24നായിരുന്നു കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രഖ്യാപനം. തൊട്ടടുത്തവര്‍ഷം നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെട്ടിടത്തിനു തറക്കല്ലിട്ടു. രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി ആദ്യ ബാച്ച് തുടങ്ങുമെന്നായിരുന്നു ഉറപ്പ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒപി വിഭാഗം വിപുലമാക്കിയത് മാത്രമാണ് വികസനം. കിടത്തി ചികില്‍സ തുടങ്ങി രണ്ടു വര്‍ഷത്തിനുശേഷം മാത്രമേ അധ്യായനം തുടങ്ങാനാകൂ.
English Summary: Kasargod medical college issues