ADVERTISEMENT

തൃശൂർ ∙ കാസർകോട്ടു നിന്ന് 12 ദിവസം മുൻപ് കാണാതായ യുവാവിനേയും യുവതിയേയും ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും വേറെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുന്നവരായിരുന്നു. കാസര്‍കോട് കല്ലാര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അയല്‍വാസിയായ സിന്ധു എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മുഹമ്മദ് ഷെരീഫ്. സിന്ധു വീട്ടമ്മയും. ജനുവരി ഏഴു മുതല്‍ ഇരുവരേയും കാണാതായി. സിന്ധുവിന് രണ്ടും ഷെരീഫിന് മൂന്നും മക്കളുണ്ട്. ഷെരീഫും സിന്ധുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.

Read also: ലോ കോളജ് വിദ്യാർഥിയുടെ പെരുമാറ്റം വേദനിപ്പിച്ചു: അപർണ ബാലമുരളി

കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഇവരുടെ സൗഹൃദത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിനിടെയാണ് ജീവിത പങ്കാളിയേയും മക്കളേയും ഉപേക്ഷിച്ച് ഇരുവരും നാടുവിട്ടത്. ഗുരുവായൂരിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ഇരുവരും മുറിയെടുത്തു. പിറ്റേന്ന് ഉച്ചയ്ക്ക് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും വാതില്‍ തുറന്നില്ല. ലോഡ്ജിലെ ജീവനക്കാര്‍ ജനല്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

Read also: മോദിക്ക് ഇവിടെ വലിയ ജനപ്രീതി, കേരളത്തിൽനിന്ന് ബിജെപി 5 സീറ്റെങ്കിലും നേടും: ജാവഡേക്ക

ഉടനെ പൊലീസിൽ വിവരമറിയിച്ചു. ലോഡ്ജില്‍ നല്‍കിയ വിലാസത്തില്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ്, ഇരുവരും നാടു വിട്ടെത്തിയതാണെന്ന് ബോധ്യപ്പെട്ടത്. കാസര്‍കോട് രാജപുരം പൊലീസ് ഇരുവരേയും കാണാതായതിന് കേസെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: Missing young man and woman found hanged in the lodge room

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com