ADVERTISEMENT

ന്യൂഡൽഹി∙ ബോളിവുഡ് നടി നോറ ഫത്തേഹിക്ക് നടി ജാക്വലിൻ ഫെർണാണ്ടസിനോട് അസൂയയാണെന്ന് 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസ് പ്രതി സുകാഷ് ചന്ദ്രശേഖർ. ജാക്വലിനെതിരെ നോറ ഫത്തേഹി തന്നെ ‘ബ്രെയിൻ വാഷ്’ ചെയ്യാറുണ്ട്. ജാക്വിലിനെ ഉപേക്ഷിച്ച് താനുമായി ‘ഡേറ്റിങ്’ ചെയ്യണമെന്ന് നോറ ഫത്തേഹി ആഗ്രഹിക്കുന്നവെന്നും അഭിഭാഷകരായ അനന്ത് മാലിക്, എ.കെ.സിങ് എന്നിവർ മുഖേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സുകാഷ് ചന്ദ്രശേഖർ ആരോപിക്കുന്നു.

‘‘ജാക്വലിനുമായി നല്ല ബന്ധത്തിലായിരുന്നതിനാൽ, ഞാൻ നോറയെ ഒഴിവാക്കിത്തുടങ്ങി. പക്ഷേ അവൾ എന്നെ വിളിച്ച് പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. ഒരു സംഗീത നിർമാണ കമ്പനി സ്ഥാപിക്കാൻ ബോബിയെ (നോറയുടെ ബന്ധു) സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അവൾ ആഗ്രഹിച്ചിരുന്ന ആഡംബര ഹെർമിസ് ബാഗുകളുടെയും ആഭരണങ്ങളുടെയും ചിതങ്ങൾ അയച്ചുകൊണ്ടിരുന്നു. അവ നൽകാൻ ഞാൻ ബാധ്യസ്ഥനായിരുന്നു. അവളുടെ കൈവശമുള്ള ഹെർമിസ് ബാഗുകളുടെ ഒരു ബിൽ ഹാജരാക്കാൻ ആവശ്യപ്പെടുക. അവളുടെ കൈവശമില്ലാത്തതിനാൽ ഒരിക്കലും ഹാജരാക്കാൻ കഴിയില്ല. ബാഗുകൾക്ക് 2 കോടി രൂപയിലധികം വിലവരും’’– സുകാഷ് പറയുന്നു. നോറ മൊഴി മാറ്റി പറയുകയാണെന്നും സുകാഷ് ആരോപിച്ചു. 

സുകാഷിനെതിരെ നേറ ഫത്തേഹി ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ മൊഴി നൽകിയിരുന്നു. സുകാഷുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിൽ വച്ചാണ് ആദ്യമായി കണ്ടതെന്നുമായിരുന്നു മൊഴി. ‘‘പല നടിമാരും സുകാഷിന്റെ ആളാകാൻ മത്സരിക്കുന്നു. സുകാഷ് ആരാണെന്ന് ആദ്യം എനിക്ക് അറിയില്ലായിരുന്നു. എൽഎസ് കോർപറേഷൻ എന്ന കമ്പനിയിൽ ജോലി ചെയ്യുന്നയാളാണെന്ന് പിന്നീട് ഞാൻ കരുതി. അയാളുമായി എനിക്ക് വ്യക്തിപരമായി യാതൊരു സമ്പർക്കവും ഉണ്ടായിരുന്നില്ല, സംസാരിച്ചിട്ടു പോലുമില്ല. അയാളെക്കുറിച്ച് എനിക്കൊന്നുമറിയുമായിരുന്നില്ല. ഇഡി ഓഫിസിൽ വച്ചാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത്’ – നോറ ഫത്തേഹിയുടെ മൊഴിയിൽ പറയുന്നു.

English Summary: Nora Fatehi Wanted Me To Leave Jacqueline Fernandez And Date Her: Conman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com