ADVERTISEMENT

കോഴിക്കോട് ∙ അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി വിദ്യാർഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സെറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം.

Read also: ‘മുസ്‍ലിം പേരുള്ളതിനാൽ മാത്രം രാഷ്ട്രീയ പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല’

സെറ്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡിലെ പരീക്ഷാകേന്ദ്രം എംഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പരപ്പിൽ, കോഴിക്കോട് എന്നാണ്. ഈ കേന്ദ്രം കോഴിക്കോട് നഗര പരിധിയിലാണ്. എന്നാൽ ഇത് ഗൂഗിളിൽ തിരഞ്ഞ വിദ്യാർഥികൾ എത്തിയത് മുക്കത്ത്.

Read also: ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തൻ; സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

വഴി തെറ്റി മുക്കത്ത് സ്ഥിരമായി ഇങ്ങനെ വിദ്യാർഥികൾ എത്താറുണ്ട്. ആറു മാസം കഴിഞ്ഞാണ് അടുത്ത പരീക്ഷയ്ക്കുള്ള അവസരം. ഇനി ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് വിഷയം ഉന്നയിച്ചതെന്ന് വിദ്യാർഥികൾ അറിയിച്ചു. 

English Summary: Students unable to write SET exam due to confusion regarding exam centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com