ADVERTISEMENT

ന്യൂഡൽഹി∙ ജാമിയ മിലിയ സർവകലാശാലയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവച്ചതായി എസ്എഫ്ഐ. എന്‍എസ്‌യുവുമായി ചേര്‍ന്ന് ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പ്രദര്‍ശനം സര്‍വകലാശാല അധികൃതര്‍ വിലക്കിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കണമെന്നും പ്രദർശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റും നിരോധിച്ചു. സര്‍വകലാശാല അധികൃതര്‍ നേതാക്കളെ ചർച്ചയ്ക്ക് വിളിപ്പിച്ച് പൊലീസിന് കൈമാറി എന്ന് വിദ്യാർഥികൾ ആരോപിച്ചു.

Read also: ‘കിഴക്കൻ ലഡാക്കിലെ 26 പട്രോള്‍ പോയിന്റുകളിലെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു’

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ടാണ് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ സംഘർഷം ഉടലെടുത്തത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ്. കോളജ് ഗെയിറ്റിന് സമീപത്തായി കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിക്കാനുള്ള പൊലീസ് വാഹനങ്ങൾ‌ തമ്പടിച്ചു. എസ്എഫ്ഐയാണ് ക്യാംപസിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ക്യാംപസിൽ അനധികൃതമായി യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. 

Read also: ‘ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തി’; ജയിലിലെത്തി 85–ാം ദിവസം ഗ്രീഷ്മയ്‌ക്കെതിരെ കുറ്റപത്രം

ഇന്നലെ വൈകുന്നേരം ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെത്തുടർന്നു സംഘർഷമുണ്ടായി. സ്റ്റുഡന്റ്സ് യൂണിയൻ ഓഫിസിലെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. തുടർന്ന് ഫോണിലും ലാപ്ടോപ്പിലുമായി നൂറുകണക്കിനു വിദ്യാർഥികൾ ഡോക്യുമെന്ററി കാണുകയായിരുന്നു. പിന്നാലെ പ്രതിഷേധ മാർച്ചും നടത്തി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിലൂടെ ക്യാംപസിലെ സമാധാനാന്തരീക്ഷം തകരാൻ സാധ്യതയുള്ളതിനാൽ സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്ന് സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 

2002ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്. സമൂഹ മാധ്യമങ്ങളിൽനിന്ന് ഡോക്യുമെന്ററി നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടതിനെത്തുടർന്നാണ് ‌വിവാദമായത്. 

English Summary: Jamia Millia Islamia university students to screen the controversial BBC documentary 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com