ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി ഈജിപ്ത് സൈനിക സംഘവും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ സിസി, രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിൽ കേണൽ മഹ്മൂദ് മുഹമ്മദ് അബ്ദുൽ ഫത്താഹ് എൽ ഖരസാവിയുടെ നേതൃത്വത്തിലുള്ള 144 സൈനികർ അടങ്ങുന്ന സംഘമാണ് പരേഡ് അവതരിപ്പിച്ചത്. ആദ്യമായാണ് ഈജിപ്ത് സൈനിക സംഘം റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നത്. 

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ സിസിയായിരുന്നു ഇത്തവണ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. ആദ്യമായാണ് ഒരു ഈജിപ്ഷ്യൻ നേതാവ് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാകുന്നതും. ഇന്ത്യ–ഈജിപ്ത് നയതന്ത്രബന്ധത്തിന്റെ 75–ാം വർഷികം കൂടിയാണ് ഈ വർഷം.

നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ അബ്ദുൽ ഫത്ത അൽ സിസിക്കൊപ്പം മറ്റു ഉന്നതതല പ്രതിനിധി സംഘവും റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിച്ചു. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു നൽകുന്ന ‘അറ്റ്-ഹോമിലും’ അബ്ദുൽ ഫത്ത അൽ സിസി പങ്കെടുക്കും. ശേഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

English Summary: Egyptian Army takes part in 74th Republic Day parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com